കോവിഡ് വ്യാപനം: പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

 കോവിഡ് വ്യാപനം: പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷായ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞെന്നും ഇതിനിയും തുടരാന്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് ടെസ്റ്റിങ് നിരക്ക് ഉയര്‍ത്തിയാല്‍ ഇന്ത്യയില്‍ പടിപടിയായി കോവിഡ് കുറയ്ക്കാമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കി.

'നിലവില്‍ ഇന്ത്യയില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദം ആശങ്ക പരത്തുന്നു. എന്നാല്‍ ഐസിഎംആര്‍ പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് പരിശോധന കുറയുന്നതായി കാണാന്‍ സാധിക്കും'- ദേശീയ ആരോഗ്യ മന്ത്രാലയം അഡിഷനല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു.

രാജ്യത്ത് ഇതുവരെ 3.76 കോടി കോവിഡ് കേസുകളും 4.86 ലക്ഷം കോവിഡ് മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.