ജമ്മുവില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ബങ്കറിന് നേരെ വെടിയുതിര്‍ത്തു

ജമ്മുവില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ബങ്കറിന് നേരെ വെടിയുതിര്‍ത്തു



ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. അനന്തനാഗിലാണ് സംഭവം. വാഹനത്തിലെത്തിയ ഭീകര സംഘം സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫ് ബങ്കറുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.

നാല് ബുള്ളറ്റുകള്‍ ബങ്കറുകളില്‍ പതിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ ആരും കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.