5ജി പ്രതിസന്ധി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനസര്‍വ്വീസ് പുനരാരംഭിച്ചു

 5ജി പ്രതിസന്ധി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനസര്‍വ്വീസ് പുനരാരംഭിച്ചു

ന്യൂഡല്‍ഹി: യുഎസില്‍ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ നിര്‍ത്തിവച്ച എല്ലാ യുഎസ് സര്‍വീസുകളും അര്‍ധരാത്രി മുതല്‍ പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ക്കടക്കം ക്ലിയറന്‍സ് നല്‍കിയതോടെയാണ് വിമാനസര്‍വ്വീസ് പുനരാരംഭിച്ചത്.

ബോയിങ് 777 അടക്കമുള്ള വിമാനങ്ങളിലെ ഉയരം കണ്ടെത്താനുള്ള ഉപകരണമായ റേഡിയോ ഓള്‍ട്ടിമീറ്ററിന് 5ജി സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുന്നതിനിടയിലും തകരാറ് സംഭവിക്കില്ലെന്ന് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.