സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റില്‍ ഇത്തവണ ഗാന്ധിജിയുടെ പ്രിയ ഈണമല്ല

 സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റില്‍ ഇത്തവണ ഗാന്ധിജിയുടെ പ്രിയ ഈണമല്ല

ന്യൂഡല്‍ഹി: ഇത്തവണ സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റില്‍ ഗാന്ധിജിയുടെ പ്രിയ ഈണമല്ല. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട 'അബൈഡ് വിത്ത് മീ' എന്ന ഗാനം ഇത്തവണ സൈന്യത്തിന്റെ 'ബീറ്റിങ് റിട്രീറ്റ്' ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു സമാപനം കുറിച്ച് 29നു വൈകിട്ട് വിജയ് ചൗക്കില്‍ നടക്കുന്ന ചടങ്ങില്‍ പകരം 'ഏ മേരേ വതന്‍ കെ ലോഗോം' എന്ന ഹിന്ദി ദേശഭക്തി ഗാനമാകും സൈനിക ബാന്‍ഡുകള്‍ അവതരിപ്പിക്കുക.

ഇന്ത്യ ചൈന യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെ സ്മരണയ്ക്കായി കവി പ്രദീപ് രചിച്ച ഗാനമാണിത്. എന്‍. മാധവന്‍നായര്‍ ചിട്ടപ്പെടുത്തിയ 'കേരള' എന്ന ഈണം ആര്‍മി ബാന്‍ഡിന്റെ ക്വിക് മാര്‍ച്ചിലുണ്ട്. 2020 ലും 'അബൈഡ് വിത്ത് മീ' ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധമുയര്‍ന്നതോടെ വീണ്ടും ഉള്‍പ്പെടുത്തി. സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ കവി ഹെന്‍ട്രി ഫ്രാന്‍സിസ് ലൈറ്റ് 1847ല്‍ എഴുതിയ അബൈഡ് വിത്ത് മീ 1950 മുതല്‍ ബീറ്റിങ് റിട്രീറ്റിന്റെ ഭാഗമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.