ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ധര്‍മേന്ദ്ര പ്രതാപ് സിങ് (46) സമാജ്വാദി പാര്‍ട്ടിയില്‍ (എസ്പി)ചേര്‍ന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടി പ്രവേശനം. എസ്പി സംസ്ഥാന അധ്യക്ഷന്‍ നരേഷ് പട്ടേല്‍ ധര്‍മേന്ദ്ര പ്രതാപിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ധര്‍മേന്ദ്ര പ്രതാപ് സിങ് നില്‍ക്കുന്ന ചിത്രവും പാര്‍ട്ടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. പാര്‍ട്ടി നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും ഉള്ള വിശ്വാസം കൊണ്ടാണ് ധര്‍മേന്ദ്ര പ്രതാപ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എസ്പി പ്രസ്താവനയില്‍ അറിയിച്ചു.