ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; ഇന്‍ഡോറിലെ ആറു കുട്ടികള്‍ക്ക് രോഗ ബാധ

 ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; ഇന്‍ഡോറിലെ ആറു കുട്ടികള്‍ക്ക് രോഗ ബാധ

ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്.

രോഗം ബാധിച്ച ആറു പേരും കുട്ടികളാണ്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.