ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. പത്മഭൂഷണ്‍ അവാര്‍ഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
എനിക്ക് അവര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ നിരസിക്കുന്നു. ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. സീതാറാം യച്ചൂരിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധമായിട്ടായിരിക്കാം പത്മ നിഷേധിച്ചതെന്നാണു വിവരം.