വാര്‍ധ: മഹാരാഷ്ട്രയില്‍ കാറപകടത്തില്‍ ഏഴ് എം ബി ബി എസ് വിദ്യാഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍
പാലത്തില്‍ നിന്നു താഴേക്കു പതിക്കുകയായിരുന്നു. ഏഴു വിദ്യാര്‍ഥികളും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
വാര്‍ധയ്ക്കു സമീപം സാവന്‍ഗിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണിവര്‍. ഒരു വിദ്യാര്‍ഥിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവെയായിരുന്നു അപകടം. ആവിഷ്‌കാര്‍ രഹാംഗഡലെ, നീരജ്ചൗഹാന്‍, പ്രത്യുഷ്‌സിംഗ്, ശുഭം ജയ്‌സ്വാള്‍(മൂവരും യുപി സ്വദേശികള്‍), വി വേക്‌നന്ദന്‍, പവന്‍ ശക്തി(ഇരുവരും ബി ഹാര്‍ സ്വദേശികള്‍), നിതീഷ്‌കു മാര്‍ സിംഗ്(ഒഡീഷ) എന്നിവരാണു മരിച്ചത്.