ന്യൂഡൽഹി: യു.എസ് എച്ച് -1ബി വിസയ്‌ക്ക് അപേക്ഷിക്കാൻ മാർച്ച് ഒന്ന് മുതൽ 18 വരെ രജിസ്റ്റർ ചെയ്യാമെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസസ് അറിയിച്ചു. ഓൺലൈൻ എച്ച് 1 - ബി രജിസ്ട്രേഷൻ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസസിൽ നിന്ന് അപേക്ഷ സ്ഥിരീകരിച്ചതായി അറിയിച്ച് ഒരു നമ്പർ ലഭിക്കും.പത്ത് ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.
അപേക്ഷ നൽകുന്ന ഓരോ ആളും മൈ യു.എസ്.സി.ഐ.എസ് എന്ന പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണം. മാർച്ച് 18 കഴിഞ്ഞാൽ അർഹരായവരെ തിരഞ്ഞെടുത്ത വിവരം മാർച്ച് 31നുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലൂടെ അറിയിപ്പായി വരും.
അമേരിക്കയിലെ തൊഴിൽ ദാതാക്കളും ഏജന്റുമാരും ഫെബ്രുവരി 21 മുതൽ അവരുടെ അക്കൗണ്ടുകൾ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവ്വീസിൽ രജിസ്റ്റർ ചെയ്യും.