കാണ്‍പുര്‍: യുപിയില്‍ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയുകയുമായിരുന്നു. കാണ്‍പുരിലെ ടാറ്റ് മില്‍ ക്രോസ് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
വേഗതയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു കാറുകളും നിരവധി ബൈക്കുകളും ബസ് ഇടിച്ച് തകര്‍ന്നു. ട്രാഫിക് ബൂത്ത് ഇടിച്ചു തകര്‍ത്ത ബസ് ഒരു ലോറിയില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ പരിക്കേറ്റവരെ കാണ്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കാണ്‍പുര്‍ പൊലീസ് അറിയിച്ചു.
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ദുഃഖം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു.