കല്‍ക്കരി ഖനിയില്‍ അപകടം; സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് മരണം, നിരവധിപേര്‍ കുടുങ്ങിയതായി സംശയം

കല്‍ക്കരി ഖനിയില്‍ അപകടം; സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് മരണം, നിരവധിപേര്‍ കുടുങ്ങിയതായി സംശയം

ന്യുഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ അപകടം. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഈസ്റ്റേണ്‍ കോള്‍ഫീഡില്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്.

അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ധന്‍ബാദ് പൊലീസ് കമ്പനി അധികൃതരുടെ വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.