ചെന്നൈ ∙ നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെ, ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ബിൽ, വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടി ഡിഎംകെ സർക്കാർ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. അതേസമയം, വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഗവർണർ 7നു ഡൽഹിയിലേക്കു തിരിക്കും.