മുംബൈ: കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി. 92 കാരിയായ ലതാ മങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ആദ്യമാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗായികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായും വെന്റിലേറ്ററിനല്‍നിന്നു മാറ്റിയെന്നും വാര്‍ത്തകള്‍ വന്നു. ഇന്നു രാവിലെ വീണ്ടും നില വഷളാവുകയായിരുന്നു.
തന്റെ പതിമൂന്നാം വയസില്‍ 1942 ല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000 ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.