ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും: മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും: മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റാല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവല്‍ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരേ നിയമം ബാധകമാകും. ഇതോടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കും. ലിംഗസമത്വം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ ശക്തിപ്പെടുത്താന്‍ ഏകീകൃത സിവില്‍ കോഡ് സഹായിക്കുമെന്നും പുഷ്‌കര്‍ സിങ് വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.