ഫരീദാബാദ്: ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ തുണിയെടുക്കാന്‍ 10-ാം നിലയില്‍ നിന്ന് ഒന്‍പതാം നിലയിലേയ്ക്ക് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍ നിന്ന് എടുത്ത ഇതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ബെഡ്ഷീറ്റ് കൊണ്ടു കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ചു കയറ്റുന്നത് ദൃശ്യത്തില്‍ കാണാം. താഴത്തെ നിലയില്‍ വീണ തുണി എടുക്കുന്നതിനാണ് അപകടകരമായ വിധത്തില്‍ മകനെക്കൊണ്ട് സാഹസം ചെയ്യിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുകളിലേക്ക് വലിച്ചു കയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ച നിറത്തിലുള്ള വസ്ത്രവും ഉണ്ട്. സെക്ടര്‍ 82ലെ സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്.