ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ വന്‍ ലഹരി വേട്ട: 2,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ വന്‍ ലഹരി വേട്ട: 2,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

അഹമ്മദാബാദ്: അറബിക്കടലില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇന്ത്യന്‍ നേവിയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ കടത്തുകയായിരുന്ന ഹാഷിഷ്, മെതാംഫെറ്റാമൈന്‍, ഹെറോയിന്‍ എന്നിവയുള്‍പ്പെടെ 760 കിലോയിലധികം മയക്കുമരുന്ന് പിടികൂടാനായത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപയിലധികം വിലവരും.

529 കിലോ ഹാഷിഷ്, 234 കിലോ മെതാംഫെറ്റാമൈന്‍, ഹെറോയിന്‍ എന്നിവയടങ്ങുന്നതാണ് ലഹരി മരുന്ന് ശേഖരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടാനായതെന്ന് എന്‍സിബി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.