ന്യുഡൽഹി: ഡൽഹിയിലെ വായു മലിനീകരണ തോത് വീണ്ടും മോശമായി. വായുവിന്റെ ഗുണനിലവാര സൂചിക 280ല്‍ എത്തിയതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.
അടുത്ത മൂന്നു ദിവസം കാറ്റിന്റെ വേഗതക്കുറവ് വായുസഞ്ചാരം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ലോധി റോഡ്, മഥുര റോഡ്, ഐഐടി, വിമാനത്താവളം തുടങ്ങിയ ഇടങ്ങളില്‍ വായു മലിനീകരണം കൂടിയിട്ടുണ്ട്.
ഇന്നലെ ഡല്‍ഹിയിലെ വായു മലിനീകരണ തോത് വളരെ മോശം നിലയിലായിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഈ സമയം കാറ്റിന്റെ വേഗതക്കുറവ് വായു സഞ്ചാരം കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 17 മുതല്‍, മിതമായ കാറ്റിന്റെ വേഗത കാരണം സൂചിക മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.