ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് പകരമായി അവസാനശ്വാസം വരെ ഒരു ഇളവുമില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി. രവീന്ദ്രന്‍ എന്നയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ തീരുമാനം.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വധശിക്ഷയ്ക്ക് പകരം പ്രത്യേക ശിക്ഷാവിധിയുണ്ടാക്കാന്‍ കോടതിക്ക് കഴിയില്ല.
എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ഒരു ഇളവുമില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ നല്‍കാമെന്ന് വി. ഹരിഹരന്‍ കേസിലെ വിധി ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.