ബെംഗ്‌ളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍പിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.