അനാവശ്യമായ നിരീക്ഷണങ്ങൾ ഹൈക്കോടതികള്‍ ഒഴിവാക്കണം: സുപ്രീം കോടതി

അനാവശ്യമായ നിരീക്ഷണങ്ങൾ ഹൈക്കോടതികള്‍ ഒഴിവാക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: അനാവശ്യമായ കാര്യങ്ങളിലുള്ള നിരീക്ഷണങ്ങൾ ഹൈക്കോടതികള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. കേസുമായി ബന്ധമില്ലാത്ത അഭിപ്രായ പ്രകടനം പാടില്ലെന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി വി നാഗരത്ന എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദേശിച്ചു.

കരാര്‍ അനുവദിക്കുന്നതില്‍ വിവേചനം ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നടത്തിയ ചില നിരീക്ഷണമാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനം.

ഹര്‍ജിക്കാരോട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെക്കുറിച്ചും നിരീക്ഷണം നടത്തി. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിരീക്ഷണം നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.