ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടു പിന്നാലെയാണ് തമിഴ്നാടിന്റെ പ്രതികരണം. നേരത്തെ തന്നെ കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന നിര്‍ദേശമാണ് കേരളം മുന്നോട്ടു വെച്ചിരുന്നത്. ഇത് തമിഴ്നാട് എതിര്‍ത്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ യാതൊരു വിധ ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്നാട്. ഇത് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.