സ്ത്രീകള്‍ക്ക് ഒരു ലക്ഷം തൊഴിലവസരം; പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

സ്ത്രീകള്‍ക്ക് ഒരു ലക്ഷം തൊഴിലവസരം; പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ന്യുഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സീനിയര്‍ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രകടനപത്രിക പുറത്തു വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണ് പ്രകടന പത്രികയില്‍ ഉള്ളത്.

സ്ത്രീകള്‍ക്ക് മാസം 1100 രൂപ സൗജന്യമായി ലഭിക്കുമെന്നാണ് സുപ്രധാന വാഗ്ദാനം. കൂടാതെ ഒരു വര്‍ഷം എട്ട് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കും. പഞ്ചാബിലെ മാഫിയ ഭരണം അവസാനിപ്പിക്കും. അതോടൊപ്പം സ്ത്രീകള്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊണ്ടു വരുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.