റഷ്യ-ഉക്രെയ്ന്‍ യുദ്ധം: സ്വര്‍ണ വില കുതിച്ചുയരുന്നു

റഷ്യ-ഉക്രെയ്ന്‍ യുദ്ധം: സ്വര്‍ണ വില കുതിച്ചുയരുന്നു

ന്യുഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം സ്വര്‍ണ വിലയേയും കാര്യമായി ബാധിച്ചു. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. കഴിഞ്ഞ നവംബറിന് ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയില്‍ ഉണ്ടായ വര്‍ധന.

കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോളതലത്തില്‍ സമ്പദ് ഘടനകള്‍ തിരിച്ചു വരവ് നടത്തിയതോടെ ഡിമാന്റ് കൂടിയതാണ് നേരത്തെ ഘട്ടം ഘട്ടമായി വില വര്‍ധനയ്ക്ക് കാരണമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.