ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാൻ കേന്ദ്രം നടപടിയെടുക്കുന്നില്ല; വിമർശനവുമായി കോൺഗ്രസ്

ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാൻ കേന്ദ്രം നടപടിയെടുക്കുന്നില്ല; വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സമയബന്ധിതമായി ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല. ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത് മോഡി സർക്കാരിന്റെ ശീലമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

“എല്ലാ പ്രയാസ സമയത്തും മുഖം തിരിക്കുന്നതും മൗനം പാലിക്കുന്നതും മോഡി സർക്കാരിന്റെ ഒരു ശീലമായി മാറിയിരിക്കുന്നു. ഉക്രെയ്നിലെ 20,000 ഇന്ത്യൻ യുവാക്കൾ ഭയവും ജീവന് ഭീഷണിയുമുള്ള സാഹചര്യങ്ങളുമായി പൊരുതാൻ നിർബന്ധിതരാകുന്നു. അവരെ യഥാസമയം സുരക്ഷിതമായി എത്തിക്കാനുള്ള ക്രമീകരണം നിങ്ങൾ എന്തുകൊണ്ട് ചെയ്തില്ല? ഇതാണോ വേണ്ടത്” എന്ന് സുർജേവാല ട്വീറ്റിലൂടെ പറഞ്ഞു.

ഉക്രെയ്ൻ വ്യോമാതിർത്തി അടച്ചതിനാൽ നേരത്തെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം തിരിച്ചുപോയിരുന്നു. ഉക്രെയ്നിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ പ്രത്യേക വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.