ഒഡീഷ മുന്‍മുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു

ഒഡീഷ മുന്‍മുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു

ഭുവനേശ്വർ: ഒഡീഷ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു. 82 വയസായിരുന്നു. ന്യുമോണിയ ബാധിച്ച്‌ ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ. മുമ്പ് രണ്ടു തവണ ഒഡീഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 2009 ല്‍ ഒഡീഷയിലെ സുന്ദര്‍ഗഢ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച്‌ എം.പി യായി തെരഞ്ഞെടുക്കപ്പെട്ടു.

ബിശ്വാലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അനുശോചനമറിയിച്ചു. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.