'നാം നമ്മുടെ ജനങ്ങളെ കൈവിടരുത്'; ഉക്രെയ്നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ രാഹുല്‍

'നാം നമ്മുടെ ജനങ്ങളെ കൈവിടരുത്'; ഉക്രെയ്നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ രാഹുല്‍

ന്യൂഡൽഹി: ഉക്രെയ്നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ രാഹുല്‍ ഗാന്ധി.സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവെച്ചത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ഉക്രെയ്ൻ സൈന്യം ക്രൂരമായി പെരുമാറുന്നതായുള്ള വീഡിയോയാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഉക്രെയ്നില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം പീഡനങ്ങള്‍ നേരിടുന്നത് കാണുമ്പോള്‍ തന്റെ ഹൃദയം നോവുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.



ഒഴിപ്പിക്കല്‍ പദ്ധതി വിദ്യാര്‍ത്ഥികളുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പങ്കുവയ്ക്കണമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഒരു രക്ഷിതാവിനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്ന് രാഹുല്‍ പറഞ്ഞു. നാം നമ്മുടെ ജനങ്ങളെ കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.