ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സത്യ നാദെല്ലയുടെ മകന്‍ സെയിന്‍ നാദെല്ല അന്തരിച്ചു. 26 വയസായിരുന്നു. ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറബ്രല്‍ പാള്‍സി രോഗ ബാധിതനായിരുന്നു. അനു നാദെല്ലയാണ് മാതാവ്.
ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം ജീവനക്കാരെ വിവരം അറിയിച്ചത്. 2021ല്‍ സെയിന്‍ നാദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം സെയിന്‍ നാദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു.
കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്ര ശാഖയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. സംഗീതത്തിലുള്ള ആവേശം മുന്‍നിര്‍ത്തി സെയിനിനെ എല്ലാവരും ഓര്‍മ്മിക്കുമെന്ന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സിഇഒ ജെഫ് സ്പറിംഗ് അറിയിച്ചു.