ന്യൂഡല്‍ഹി: കീവില്‍ മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ഖാര്‍ക്കിവിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ ഉണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക ചലഗേരി സ്വദേശി എസ് ജി നവീന്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവില്‍ ആക്രമണം ഉണ്ടായത്.
ഉക്രെയ്‌നില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു നവീന്‍.