'വിവരങ്ങള്‍ പുറത്ത് വിടണം'; ഓപ്പറേഷന്‍ ഗംഗയില്‍ ചോദ്യവുമായി രാഹുല്‍ ഗാന്ധി

'വിവരങ്ങള്‍ പുറത്ത് വിടണം'; ഓപ്പറേഷന്‍ ഗംഗയില്‍ ചോദ്യവുമായി രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ഓപ്പറേഷന്‍ ഗംഗയില്‍ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉക്രെയ്ന്‍ രക്ഷാ ദൗത്യത്തിന്റെ വിശദ വിവരം പുറത്ത് വിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

എത്രപേര്‍ ഉക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കുവെയ്ക്കണം. മേഖലകള്‍ തിരിച്ചുള്ള രക്ഷാ ദൗത്യ പദ്ധതി ഉണ്ടാക്കണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.