ബിഹാറില്‍ വന്‍ സ്ഫോടനം:മൂന്നുനില കെട്ടിടം തകര്‍ന്നു; ഏഴു മരണം, കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം

ബിഹാറില്‍ വന്‍ സ്ഫോടനം:മൂന്നുനില കെട്ടിടം തകര്‍ന്നു; ഏഴു മരണം, കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം

പട്ന: ബിഹാറിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭഗല്‍പൂര്‍ ജില്ലയിലെ താതാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സ്ഫോടനത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു. പത്തോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയിക്കുന്നത്. ഇവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കെട്ടിടത്തിലുള്ള കുടുംബം പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നതായും അവിടെ സൂക്ഷിച്ചിരുന്ന വെടി മരുന്നുകള്‍ക്ക് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നുമാണ് പ്രഥമദൃഷ്ട്യാ മനസിലായതെന്ന് ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ പറഞ്ഞു.

സ്ഫോടനത്തില്‍ സമീപത്തെ രണ്ടു മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനമുണ്ടായ കെട്ടിടത്തിന് സമീപം ഒരു അനാഥാലയവും സ്ഥിതി ചെയ്യുന്നുണ്ട്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.