ഉക്രെയ്നില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു

ഉക്രെയ്നില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു

ന്യുഡല്‍ഹി: ഉക്രെയ്‌നില്‍ നിന്നും മടങ്ങി എത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നും ഇന്നലെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന വിദ്യാര്‍ത്ഥിയെ സുരക്ഷാ വിഭാഗം തടഞ്ഞു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ എയര്‍ ഏഷ്യ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ യാത്ര തടഞ്ഞ കാര്യം കേരള ഹൗസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍ എത്തിയത് എന്ന് അന്വേഷിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.