ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണത്തിനായി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തി. യു.പിയില്‍ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് സന്ദര്‍ശനം. വാരണാസിയില്‍ റാലി നടത്തിയ മോഡി സമാജ്വാദി പാര്‍ട്ടിയെ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനം സാമ്പത്തിക വികസനത്തില്‍ മുന്‍പന്തിയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ നിരവധി പ്രശസ്തരുമായും പ്രഗത്ഭരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രബുദ്ധ് വര്‍ഗ് സമ്മേളന്‍ എന്നായിരുന്നു കൂടിക്കാഴ്ചയുടെ പേര്. 200 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അവസാന ഘട്ടം അടുത്തതോടെ പ്രചാരണ പരിപാടികള്‍ കൊഴുപ്പിക്കുകയാണ് യു.പിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരടക്കം റോഡ് ഷോകളും മറ്റുമായി പ്രചാരണ രംഗത്ത് സജീവമാണ്.