അമൃത്സറില്‍ ബിഎസ്എഫ് ജവാന്‍ അഞ്ച് സഹ പ്രവര്‍ത്തകരെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്തു

അമൃത്സറില്‍ ബിഎസ്എഫ് ജവാന്‍  അഞ്ച് സഹ പ്രവര്‍ത്തകരെ വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സഹ പ്രവര്‍ത്തകന്റെ വെടിയേറ്റ് അമൃത്സറില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരതരമായി പരിക്കേറ്റു. വെടിയുതിര്‍ത്ത സൈനികന്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

എസ്.കെ സട്ടെപ്പ എന്ന ബിഎസ്എഫ് സൈനികനാണ് അഞ്ച് പേര്‍ക്ക് നേരെ നിറയൊഴിച്ചത്. എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. ഗുരതരമായി പരിക്കേറ്റ ഒരു ജവാനെ ക്യാമ്പിന് സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

അട്ടാരി വാഗാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 144-ാം ഹെഡ്ക്വാര്‍ട്ടറിലെ ഖാസാ ബിഎസ്എഫ് ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്. ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് ബിഎസ്എഫ് ഉത്തരവിട്ടു. കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.