ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഒന്‍പത് ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നാളത്തെ വോട്ടെടുപ്പോടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ ഉള്‍പ്പെടെ ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പില്‍ രണ്ടുകോടിയിലധികം വോട്ടര്‍മാര്‍ വിധി എഴുതും. 2012 ല്‍ 34 സീറ്റ് നേടിയ സമാജ്വാദി പാര്‍ട്ടി നേടിയതെങ്കില്‍ 2017ല്‍ 54ല്‍ 29 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. സമാജ്വാദി പാര്‍ട്ടി 11 സീറ്റുകളാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസി, അഖിലേഷിന്റെ അസംഗഡ് എന്നിവയാണ് ശ്രദ്ധേയ പോരാട്ടം നടക്കുന്ന സ്ഥലങ്ങള്‍. ചാക്കിയ, റോബര്‍ട്ട്ഗഞ്ജ്, ദുദ്ദി തുടങ്ങി മൂന്നു മണ്ഡലങ്ങള്‍ നക്‌സല്‍ ബാധിത മേഖലയാണ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു.