ഉത്തര്‍പ്രദേശില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങള്‍ ജനവിധി തേടുന്നു

ഉത്തര്‍പ്രദേശില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങള്‍ ജനവിധി തേടുന്നു

ലക്‌നൗ: ഇന്ന് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ്. വാരാണസി ഉള്‍പ്പെടെ ഒന്‍പത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് അവസാന ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഇതോടെ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് അവസാനമാകും.

വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ രണ്ട് കോടിയിലധികം വോട്ടര്‍മാര്‍ വിധി എഴുതും. 2012ല്‍ 34 സീറ്റ് നേടിയ സമാജ്വാദി പാര്‍ട്ടി നേടിയതെങ്കില്‍ 2017ല്‍ 54ല്‍ 29 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. സമാജ്വാദി പാര്‍ട്ടി 11 സീറ്റുകളാണ് സ്വന്തമാക്കിയത്. യു.പിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടന്നിരുന്നു. എല്ലായിടത്തെയും ഫലം 10ന് പ്രഖ്യാപിക്കും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.