സമൂഹമാധ്യമങ്ങളില്‍ വൈറലായി വാഹനം തടഞ്ഞുനിര്‍ത്തി ഭക്ഷണം മോഷ്ടിക്കുന്ന 'ആനക്കള്ളന്‍': വീഡിയോ

സമൂഹമാധ്യമങ്ങളില്‍ വൈറലായി വാഹനം തടഞ്ഞുനിര്‍ത്തി ഭക്ഷണം മോഷ്ടിക്കുന്ന 'ആനക്കള്ളന്‍': വീഡിയോ

 ആനയെ ഇഷ്ടപ്പെടുന്നവര്‍ നമുക്ക് ഇടയില്‍ ധാരാളം ഉണ്ട്. അതുകൊണ്ടുതന്നെ ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആനക്കഥകള്‍ക്കും ആന വിശേഷങ്ങള്‍ക്കും കാഴ്ചക്കാരും ഏറെയാണ്. അല്‍പം രസകരമായ ഒരു ആക്കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്നില്‍ ചെന്ന് നിന്ന് വാഹനം നിര്‍ത്തിക്കുകയാണ് ഒരു ആന. ശേഷം ഡ്രൈവര്‍ സീറ്റിന്റെ പിന്നിലേക്ക് തുമ്പിക്കൈ നീട്ടി പഴം എടുക്കുന്നു. പിന്നെ മടക്കം. നിരവധിപ്പേരാണ് ഈ ആനക്കള്ളന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

2018-ല്‍ നടന്ന സംഭവമാണ് ഇത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ഈ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. ഇതോടെ വീണ്ടും വൈറലായി ഈ ആനക്കാഴ്ച. ശ്രീലങ്കയിലെ കടരംഗമയില്‍ നടന്നതാണ് ഈ സംഭവം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.