ന്യൂഡൽഹി: ഇന്ത്യാ - പാക് അതിര്‍ത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്തുക്കള്‍ പിടികൂടി.
പാകിസ്ഥാന്‍ ഭാഗത്തുനിന്നാണ് ഡ്രോണ്‍ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്‌എഫ് വ്യത്തങ്ങള്‍ അറിയിച്ചു. ലഹരി കടത്തിന് ഇപ്പോൾ ഡ്രോണ്‍ ഉപയോഗം കൂടി വരുകയാണ്. നേരത്തെയും സമാനമായ രീതിയില്‍ ഇന്ത്യാ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യമുണ്ടായിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ട ഡ്രോണുകള്‍ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.