'രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി'; സെലന്‍സ്കിയുമായി ചര്‍ച്ച നടത്തി മോഡി

'രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി'; സെലന്‍സ്കിയുമായി ചര്‍ച്ച നടത്തി മോഡി

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്കിയുമായി ചര്‍ച്ച നടത്തി. 35 മിനിറ്റ് നേരം ടെലിഫോണില്‍ സെലൻസ്കിയുമായി ച‍ർച്ച നടത്തിയ മോഡി രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞു.

സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും മോഡി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഉക്രെയ്നും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോഡി അഭിനന്ദിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സുരക്ഷ ഇടനാഴിയിലൂടെ അതിവേഗം ഇന്ത്യക്ക് രക്ഷാദൗത്യം പൂർത്തിയാക്കാനാകു.

സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മോഡി ഇന്ന് റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തും. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തില്‍ പിന്തുണ തേടിയാണ് ചർച്ച. റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് രക്ഷാദൗത്യത്തിന് വീണ്ടും വഴി തുറന്നിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.