ജമ്മു കാശ്മീരിലെ ജില്ലാ കോടതിക്ക് സമീപം സ്ഫോടനം; ഒരു മരണം: 14 പേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരിലെ ജില്ലാ കോടതിക്ക് സമീപം സ്ഫോടനം; ഒരു മരണം: 14 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉദാംപൂർ ജില്ലയില്‍ ജില്ലാ കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് ഏകദേശം ഒരു മണിയോടെയാണ് ഉദാംപൂരിലെ തഹസില്‍ദാര്‍ ഓഫീസിനടുത്ത് സ്ലാഥിയ ചൗക്കില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടന വിവരം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ട്വിറ്ററിലൂടെ അറിയിച്ചു.



ജില്ലാ കളക്ടര്‍ ഇന്ദു ചിമ്പുമായി സംഭവികാസങ്ങള്‍ അറിയാന്‍ നിരന്തരമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി ഉദാംപൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.