'ചാണക പെട്ടിയില്‍ ബജറ്റ്'; വ്യത്യസ്തനായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

'ചാണക പെട്ടിയില്‍ ബജറ്റ്'; വ്യത്യസ്തനായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിന് നിയമസഭയിലെത്തിയത് ചാണക പെട്ടിയുമായി. പശുവിന്റെ ചാണകം കൊണ്ട് നിര്‍മിച്ച ബ്രീഫ്കേസുമായാണ് അദ്ദേഹം സഭയില്‍ എത്തിയത്. ആ ബ്രീഫ്‌കേസിനുള്ളിലായിരുന്നു ബജറ്റ്. 'ചാണക പെട്ടിയുമായി' മാധ്യമങ്ങള്‍ക്കു മുന്നില്‍ പോസ് ചെയ്യുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഛത്തീസ്ഗഡ് നിയമസഭയില്‍ തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ പശുക്കളെ സംരക്ഷിക്കുന്നതിനും മറ്റുമായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരില്‍ നിന്നു ചാണകം സംഭരിക്കുന്ന പദ്ധതിയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇത്തരത്തില്‍ ചാണകം സംഭരിക്കുന്ന ആദ്യ സംസ്ഥാനമായും ഛത്തീസ്ഗഡ് മാറിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.