ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന അഭിപ്രായ സര്‍വേകളെ അത്ഭുതപ്പെടുത്തി കോണ്‍ഗ്രസ് മുന്നേറുന്നു. ലീഡ് നില അറിവായ 20 ല്‍ എട്ടു സീറ്റില്‍ കോണ്‍ഗ്രസും 10 സീറ്റില്‍ ബിജെപിയുമാണ് മുന്നിട്ടു നില്ക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. എന്നിട്ടും അടിത്തട്ടില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണം സംഭവിച്ചില്ലെന്ന സൂചനയാണ് ആദ്യ ഫലസൂചനകള്‍ നല്കുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എക്‌സിറ്റ് പോളുകളെ സാധൂകരിക്കുംവിധം കൃത്യമായ മുന്നേറ്റമാണ് ആംആദ്മി പാര്‍ട്ടി മുന്നേറുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ വനജ്യോത് സിംഗ് സിദ്ധു പിന്നിലാണെന്നതാണ് ഏറ്റവും വലിയ വാര്‍ത്ത.