ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞാചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപി 116 സീറ്റുകളില്‍ മുന്നിലാണ്. എസ്.പി 87 ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡില്‍ ബിജെപിയാണ് മുന്നില്‍ കോണ്‍ഗ്രസ് തൊട്ടു പിന്നിലുണ്ട്. പഞ്ചാബില്‍ 43 സീറ്റില്‍ ആംആദ്മിയും 30 ല്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
മണിപ്പൂരില്‍ ബിജെപി 17, കോണ്‍ഗ്രസ് 14 എന്നിങ്ങനെയാണ്. ഗോവയില്‍ 17 സീറ്റില്‍ ലീഡുമായി കോണ്‍ഗ്രസാണ് മുന്നില്‍ 14 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ 403, ഉത്തരാഖണ്ഡില്‍ 70, മണിപ്പുരില്‍ 60, ഗോവയില്‍ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകള്‍.