പനാജി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ ഗോവയില്‍ ഭരണത്തുടര്‍ച്ചയുറപ്പിച്ച് ബി ജെ പി. 19 സീറ്റുകളിലായി ബി ജെ പി ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലീഡ് തിരിച്ചു പിടിച്ചു.
പന്ത്രണ്ട് സീറ്റുകളിലായി കോണ്‍ഗ്രസ് പിന്നാലെയുണ്ട്. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാര്‍ത്ഥികളാണ് അങ്കം കുറിക്കുന്നത്. 21 സീറ്റുകള്‍ നേടിയാല്‍ ബി ജെ പിക്ക് വിജയം ഉറപ്പിക്കാം. തൃണമൂല്‍ അഞ്ച് സീറ്റും മറ്റുള്ളവര്‍ നാല് സീറ്റുകളുമാണ് ഇതുവരെ നേടിയത്.
ബി ജെ പിയും കോൺഗ്രസ്- ജിഎഫ് പി സഖ്യകക്ഷിയും 40 സ്ഥാനാര്‍ത്ഥികളെ വീതം കളത്തിലിറക്കിയപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി 39 പേരെയാണ് മത്സരിക്കാന്‍ ഇറക്കിയത്. ഇത്തവണയും ആപ്പിന് ഗോവയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആവർത്തനം ഉണ്ടാകാനാണ് സാധ്യത എന്നാണ് കണക്കുകൂട്ടാൽ. ഏറ്റവും വലിയ ഒറ്റ കക്ഷിയായി പതിനേഴ് സീറ്റുകളുടെ വിജയത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം ജി പി, രണ്ട് സ്വതന്ത്രര്‍ എന്നിവരുമായി സഖ്യം ചേര്‍ന്ന് പതിമൂന്ന് സീറ്റുകള്‍ നേടിയ ബി ജെ പിയായിരുന്നു അന്ന് ഗോവയില്‍ ഭരണം പിടിച്ചെടുത്തത്.