പരാജയം അറിഞ്ഞ് പുഷ്‌കര്‍ സിംങ് ധാമി; ഹരീഷ് റാവത്തിന് തോല്‍വി, മകള്‍ക്ക് ജയം

പരാജയം അറിഞ്ഞ് പുഷ്‌കര്‍ സിംങ് ധാമി; ഹരീഷ് റാവത്തിന് തോല്‍വി, മകള്‍ക്ക് ജയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് തോല്‍വി. ലാല്‍കുവ നിയമസഭാ സീറ്റില്‍ നിന്നാണ് ഹരിഷ് റാവത്ത് മത്സരിച്ചത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി 1068 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.

അതേസമയം ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് വിജയിച്ചു. ഹരിദ്വാറിലെ റൂറല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് അനുപമ ജനവിധി തേടിയത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഹരിഷ് റാവത്ത് ബഹുദൂരം പിന്നിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.