ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശീ തരൂര്‍ എം പി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും സംഘടനയെ നവീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് ആയിട്ടുള്ള അജണ്ടയും വീണ്ടും ഉറപ്പിക്കാനും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂര്‍ കുറിപ്പില്‍ വ്യക്തമാക്കി.