ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഗുറേസ് സെക്ടറിലാണ് അപകടമുണ്ടായത്. പൈലറ്റും കോപൈലറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പൈലറ്റിനും കോപൈലറ്റിനും വേണ്ടിയുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥ ആയിരുന്നു. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ അപകടം സംഭവിച്ചെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.