ന്യുഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മെഗാ റോഡ് ഷോ. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഗാന്ധി നഗറിലെ ബിജെപി ഓഫീസ് വരെയായിരുന്നു റോഡ് ഷോ.
കോവിഡ് പ്രോട്ടോകോളൊക്കെ കാറ്റില്‍ പറത്തി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഷോയ്ക്ക് അണി നിരന്നത്. വൈകിട്ട് സംസ്ഥാന നേതാക്കളുമായി മോഡി കൂടിക്കാഴ്ച നടത്തും. കൂടാതെ തിരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ വിലയിരുത്താന്‍ പഞ്ചായത്ത് മഹാസമ്മേളനത്തിലും പങ്കെടുക്കും.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്ത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്ന് വരാനാണ് എഎപി ശ്രമിക്കുന്നത്. അവിടെയും കോണ്‍ഗ്രസിന് ബദലെന്ന നീക്കത്തിനാണ് കെജ്രിവാള്‍ ശ്രമിക്കുന്നത്.