മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ ബി.എസ്.പി നേതാവ് മായാവതിക്കും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കും ഭാരത ര്തന നല്‍കണമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് മായാവതിയും അസദുദ്ദീന്‍ ഒവൈസിയും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്ക് നല്‍കിയ സംഭാവനയ്ക്ക് ഇവര്‍ക്ക് പദ്മവിഭൂഷണും ഭാരതരത്നയും നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.നയു.പി അവരുടെ സംസ്ഥാനമായിരുന്നു. എന്നിട്ടും അഖിലേഷ് യാദവിന്റെ സീറ്റ് മൂന്നിരട്ടി വര്‍ധിച്ചു. 42ല്‍ നിന്ന് 125 ആയാണ് ഉയര്‍ന്നത്. മായാവതിയും ഒവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് പദ്മവിഭൂഷണും ഭാരതരത്നയും നല്‍കണമെന്ന് റാവത്ത് പറഞ്ഞു.
കൂടാതെ ബി.ജെ.പിയുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡില്‍ തോറ്റ കാര്യവും റാവത്ത് ചൂണ്ടിക്കാട്ടി. ഗോവയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ പരാജയം നേരിട്ടു. പഞ്ചാബില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് തോറ്റു? യു.പിയും ഉത്തരാഖണ്ഡും ഗോവയും നേരത്തെ തന്നെ നിങ്ങളുടേതാണ്. അതുകൊണ്ട് വിഷയമില്ല. യു.പിയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബില്‍ നിങ്ങള്‍ക്കാണ് വലിയ പരാജയമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.