ന്യൂഡൽഹി: സിപിഎം പിബി യോഗം തുടങ്ങി. ഏപ്രിലിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന്റെ കരട് ചർച്ച ചെയ്യാനുള്ള പിബി യോഗം എകെജി ഭവനലാണ് ചേർന്നത്.
കേരളത്തിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും അവലോകനം ചെയ്തു. യോഗം ഇന്നും തുടരും. റിപ്പോർട്ടിന് അന്തിമ രൂപം നൽകാൻ ഈ മാസം 25ന് കേന്ദ്ര കമ്മിറ്റി യോഗം ചേരും.