നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തിന് കേന്ദ്രത്തിന്റെ പിന്തുണ; വിശദമായ മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തിന് കേന്ദ്രത്തിന്റെ പിന്തുണ; വിശദമായ മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമത്തെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചു.

നിമിഷ പ്രിയയുടെ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലമായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് കാമേശ്വർ റാവുവാണ് നിലപാട് തേടിയത്. ഹർജി നാളെ ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്‌ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. എന്നാൽ സ്‌ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് നിമിഷ പ്രിയ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.